മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ മോശം പെരുമാറ്റത്തിന് മാധ്യമപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി റദ്ദാക്കി. സല്‍മാന്‍ ഖാനും അംഗരക്ഷകന്‍ നവാസ് ഷെയ്‌ഖും സമര്‍പ്പിച്ച അപേക്ഷകള്‍ അനുവദിനീയമാണെന്ന് അറിയിച്ചാണ് ജസ്‌റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിള്‍ ബെഞ്ച് 2019 ലെ പരാതി റദ്ദാക്കിയത്. പരാതിയില്‍ കഴിഞ്ഞ വര്‍ഷം കീഴ്‌ക്കോടതി നല്‍കിയ സമന്‍സും ഹൈക്കോടതി റദ്ദാക്കി.
കേസ് വന്ന വഴി: മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെയാണ് തന്നെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചുവെന്നും കാണിച്ച് സല്‍മാന്‍ ഖാനും അംഗരക്ഷകനുമെതിരെ കോടതിയെ സമീപിച്ചത്. 2022 മാര്‍ച്ചില്‍ ഇത് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി സല്‍മാന്‍ ഖാനോടും അംഗരക്ഷകന്‍ നവാസ് ഷെയ്‌ഖിനോടും ഏപ്രില്‍ അഞ്ചിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമന്‍സിനെതിരെ താരം ഹൈക്കോടതിയെ സമീപിച്ചു. ഇതുപ്രകാരം 2022 ഏപ്രില്‍ അഞ്ചിന് നടന്‍റെ ഹര്‍ജി പരിഗണിക്കുന്നത് വരെ ഹൈക്കോടതി സമന്‍സ് സ്‌റ്റേ ചെയ്യുകയായിരുന്നു. മാത്രമല്ല സമന്‍സ് ചോദ്യം ചെയ്‌ത് നവാസ് ഷെയ്‌ഖും ഹൈക്കോടതിയില്‍ ഹര്‍ജി സമിര്‍പ്പിച്ചിരുന്നു. ഇതിലും കീഴ്‌ക്കോടതിയുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.
മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയിലേക്ക്:സല്‍മാന്‍ ഖാനും അംഗരക്ഷകനും റോഡിലൂടെ സൈക്കിള്‍ ചവിട്ടുന്നത് ചിത്രീകരിച്ചതിന് ഇവര്‍ തന്നെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ച് 2019 ഏപ്രിലില്‍ ആണ് അശോക് പാണ്ഡെ രംഗത്തെത്തുന്നത്. ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിന് താരം തന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നും തുടര്‍ന്ന് തര്‍ക്കത്തിലേര്‍പ്പെടുകയും ഭീഷണിപ്പെടുത്തുകയും ഉണ്ടായെന്നും പാണ്ഡെ ആരോപിച്ചു. തുടര്‍ന്നാണ് നടനെതിരെ നടപടി ആവശ്യപ്പെട്ട് പാണ്ഡെ മജിസ്‌ട്രേറ്റിന് മുമ്പാകെ സ്വകാര്യ പരാതി സമര്‍പ്പിച്ചത്.