ബെംഗളൂരു :കന്നട നടി ശ്രീലീലയുടെ അമ്മ സ്വർണലതയ്‌ക്കെതിരെ പരാതിയുമായി ഭർത്താവ് ശുഭകർ റാവു. തന്‍റെ ഫ്ലാറ്റിൽ സ്വർണലത അനധികൃതമായി കയറിയെന്നാരോപിച്ചാണ് ശുഭകർ സ്വർണലതക്കെതിരെ ഔഡുഗോഡി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്‌ച (3-10-2022) സ്വർണലത കോറമംഗലയിലെ തന്‍റെ ഫ്ലാറ്റിന്‍റെ പൂട്ട് തകർത്ത് അകത്തുകയറി എന്നാണ് ശുഭകറിന്‍റെ ആരോപണം.
കന്നട നടി ശ്രീലീലയുടെ അമ്മയ്‌ക്കെതിരെ പരാതിയുമായി ഭർത്താവ് - ഔഡുഗോഡി
ഫ്ലാറ്റിൽ സ്വർണലത അനധികൃതമായി കയറിയെന്നാരോപിച്ചാണ് ഭർത്താവ് ശുഭകർ റാവു പൊലീസിൽ പരാതി നൽകിയത്
കന്നട നടി ശ്രീലീലയുടെ അമ്മയ്‌ക്കെതിരെ പരാതിയുമായി ഭർത്താവ്
ഏറെക്കാലമായി നടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അലയൻസ് യൂണിവേഴ്‌സിറ്റി വിവാദവുമായി ബന്ധപ്പെട്ട് സ്വർണലതയ്‌ക്കെതിരെ ആനേക്കൽ പൊലീസ് കേസെടുത്തിരുന്നു. കേസിലെ രണ്ടാം പ്രതിയായ സ്വർണലത ഇപ്പോൾ ജാമ്യത്തിലാണ്.