ന്യൂഡൽഹി:രാജ്യത്ത് സാമുദായിക വിദ്വേഷം പ്രചരിപ്പിച്ചതിന് ട്വിറ്റർ ഇന്ത്യക്കെതിരെ കേസ്. അഭിഭാഷകൻ ആദിത്യ സിംഗ് ദേശ്വാളാണ് ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കും റിപ്പബ്ലിക് എത്തീസ്റ്റ് എന്ന സ്ഥാപനത്തിന്‍റെ സിഇഒ അർമിൻ നവാബിക്കും എതിരെ ഡൽഹി സൈബർ പൊലീസിൽ പരാതി നൽകിയത്.
ഒരു ട്വിറ്റർ ഉപയോക്താവ് അടുത്തിടെ പങ്കുവെച്ച റിപ്പബ്ലിക് എത്തീസ്റ്റ് എന്ന സംഘടന ഇറക്കിയ കാളി ദേവിയുടെ ചിത്രം സമൂഹത്തിൽ ഹിന്ദു മതസ്ഥരുടെ വികാരത്തെ വൃണപ്പെടുത്തി എന്നും സമൂഹത്തിൽ പ്രശ്നങ്ങൾക്കും വിദ്വേഷത്തിനും കാരണമാകുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ട്വിറ്റർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും പരാതിയിൽ പറയുന്നു.