റാഞ്ചി:വിവാദങ്ങളുടെ പേരില്‍ എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട് രാഖി സാവന്ത്. ഇപ്പോഴിതാ തന്‍റെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ് നടി. തന്‍റെ ബെല്ലി ഡാന്‍സിനുള്ള കോസ്‌റ്റ്യൂം ആദിവാസി വേഷത്തെ പോലുണ്ടെന്നാണ് രാഖിയുടെ പരാമര്‍ശം.
Complaint against Rakhi Sawant: നടിയുടെ ഈ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് റാഞ്ചിയിലെ എസ്‌ടി/ എസ്‌സി പൊലിസ് സ്‌റ്റേഷില്‍ രാഖിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യപ്പെട്ടു. 'സുഹൃത്തുക്കളെ, ഇന്നത്തെ എന്‍റെ ലുക്ക് കണ്ടോ.. ശരിക്കും ആദിവാസി ലുക്ക്.'-ഇപ്രകാരം രാഖി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Central Sarna Committee against Rakhi Sawant: രാഖിക്കെതിരെ ജാര്‍ഖണ്ഡിലെ കേന്ദ്രീയ സര്‍ണ സമിതിയും രംഗത്തെത്തി. രാഖിയുടെ ആദിവാസി പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്ന് നടി മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ജാര്‍ഖണ്ഡിലെ കേന്ദ്രീയ സര്‍ണ സമിതിയും രംഗത്തെത്തിയത്.