കേരളം

kerala

ETV Bharat / bharat

വിവാഹ വാഗ്‌ദാനം നല്‍കി കബളിപ്പിച്ചു, കർണാടക ബിജെപി എംപിയുടെ മകനെതിരെ യുവതിയുടെ പരാതി; വഞ്ചനാക്കുറ്റത്തിന് കേസ് - Ranganath

Complaint against Karnataka BJP MP's Son: വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചതായി ബല്ലാരിയിലെ ബിജെപി എംപി വൈ ദേവേന്ദ്രപ്പയുടെ മകൻ രംഗനാഥിനെതിരെ പരാതി

Karnataka BJP MPs Son accused of cheating  accused of cheating  ബിജെപി എംപിയുടെ മകനെതിരെ യുവതിയുടെ പരാതി  വഞ്ചനാക്കുറ്റത്തിന് കേസെടുത്തു  വിവാഹവാഗ്‌ദാനം നൽകി വഞ്ചിച്ചു  wedding promise  cheated by giving marriage promise  ബിജെപി എംപി വൈ ദേവേന്ദ്രപ്പ  BJP MP Y Devendrappa  Ranganath  Ranganath son of BJP MP Y Devendrappa
Complaint against Karnataka BJP MP's Son

By ETV Bharat Kerala Team

Published : Nov 18, 2023, 6:37 AM IST

ബെംഗളൂരു : ബല്ലാരിയിലെ ബിജെപി എംപി വൈ ദേവേന്ദ്രപ്പയുടെ (Ranganath son of BJP MP Y Devendrappa) മകൻ രംഗനാഥിനെതിരെ പരാതിയുമായി യുവതി. വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചെന്നാണ്‌ (wedding promise) ബംഗളൂരു ബസവനഗുഡി വനിത പൊലീസ് സ്‌റ്റേഷനിൽ നല്‍കിയ പരാതിയില്‍ പറയുന്നത്‌.

'മൈസൂരുവിലെ കോളജിൽ ലക്‌ചററായി ജോലി ചെയ്യുന്ന രംഗനാഥിനെ സുഹൃത്തുക്കൾ വഴി ഒന്നര വർഷം മുമ്പാണ് പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറി. കഴിഞ്ഞ ജനുവരിയിൽ മൈസൂരിലെ ഹോട്ടലിൽ വച്ച് മദ്യപിക്കുകയും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്‌തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അത്‌ വിസമ്മതിക്കുകയും വിവാഹം കഴിക്കില്ലെന്നും എന്താണ്‌ ചെയ്യാന്‍ കഴിയുന്നത്‌ അത്‌ ചെയ്‌തോ എന്ന തരത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു' എന്ന് യുവതി പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ബസവനഗുഡി വനിത പൊലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഐപിസി സെക്ഷൻ 420, 417, 506 എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം തുടരുകയാണ്.

എംപിയുടെ മകൻ മൈസൂരിൽ പരാതി നൽകി : എംപിയുടെ മകൻ മൈസൂരിലെ വിജയനഗർ പൊലീസ് സ്റ്റേഷനിൽ യുവതിക്കെതിരെയും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. സ്വകാര്യ ഫോട്ടോയും സംഭാഷണത്തിന്‍റെ ഓഡിയോയും കൈവശം വച്ചാണ് യുവതി ഭീഷണിപ്പെടുത്തുന്നത്. 15 ലക്ഷം രൂപ നൽകിയില്ലെങ്കിൽ എന്‍റെ ഭാര്യക്ക് സ്വകാര്യ ഫോട്ടോകളും ഓഡിയോയും കൊടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി.

ഈ ഭീഷണി ഭയന്ന് ഞാൻ ആദ്യം ഏകദേശം അവരുടെ അക്കൗണ്ടിലേക്ക് 32,500 രൂപ നിക്ഷേപിച്ചു. എന്നാൽ പലതവണ എന്നെ വിളിച്ച് പണം ആവശ്യപ്പെട്ടു. പണം നൽകാൻ കഴിയാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 10 ലക്ഷം കൊടുത്താൽ പിന്നെ ഭീഷണിപ്പെടുത്തില്ലെന്ന് പറഞ്ഞു. എന്നാൽ പണം നൽകിയ ശേഷവും പീഡിപ്പിക്കുകയായിരുന്നു. ജാതി അധിക്ഷേപം നടത്തിയതായും പരാതിയില്‍ പറയുന്നു.

എംപിയുടെ പ്രതികരണം : 'അടുത്തിടെ ഡൽഹിയിൽ നിന്ന് ബല്ലാരിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഒരു യുവതി വിളിച്ച്‌ നിങ്ങളുടെ മകൻ എന്നെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ചു. ഒന്നര വർഷമായി പ്രണയത്തിലായിരുന്നവെന്നും പറഞ്ഞു. പക്ഷെ എനിക്ക് ഇതിനെ കുറിച്ച് അറിയില്ല എന്നും അന്യായമാണെങ്കിൽ നിയമപ്രകാരം കോടതിയെ സമീപിക്കു എന്നും പറഞ്ഞു. മകനും സ്‌ത്രീയും ചെയ്‌ത തെറ്റ് എന്താണെന്ന് എനിക്കറിയില്ല'. ഒരു സ്‌ത്രീയ്‌ക്ക് അനീതി ഉണ്ടായാൽ നീതി ലഭിക്കാൻ പൊലീസ് സ്റ്റേഷനിലും കോടതിയിലും പോകാനുള്ള അവകാശമുണ്ടെന്നും എംപി പറഞ്ഞു. കൂടാതെ ഇതിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയമുണ്ടെന്നും തെരഞ്ഞെടുപ്പുള്ളതിനാൽ രാഷ്‌ട്രീയ ഗൂഢാലോചനയുള്ളതായും എംപി ദേവേന്ദ്രപ്പ കൂട്ടിചേര്‍ത്തു.

ALSO READ:ഹോം നഴ്‌സിങ് ജോലി അന്വേഷിച്ചെത്തിയ യുവതിയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിയെ പൊലീസ് പിടികൂടിയത് ആന്ധ്രയില്‍ നിന്നും

ABOUT THE AUTHOR

...view details