കേരളം

kerala

ETV Bharat / bharat

നവംബറോടെ മുഴുവൻ ജീവനക്കാർക്കും വാക്‌സിൻ നൽകുമെന്ന് ബെംഗളൂരുവിലെ കമ്പനികൾ - കമ്പനികളിൽ വാക്‌സിൻ

മിക്ക കമ്പനികളും ജീവനക്കാർക്കായി ഈ മാസം വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കും.

Bengaluru  Covishield  Vaccination drive  Corporates  Firms  ബെംഗളൂരുവിലെ കമ്പനികൾ  ന്ന് ബെംഗളൂരു വാക്‌സിൻ  കമ്പനികളിൽ വാക്‌സിൻ  ജീവനക്കാർക്ക് വാക്‌സിൻ
നവംബറോടെ മുഴുവൻ ജീവനക്കാർക്കും വാക്‌സിൻ നൽകുമെന്ന് ബെംഗളൂരുവിലെ കമ്പനികൾ

By

Published : Jun 11, 2021, 10:21 PM IST

ബെംഗളൂരു:നവംബറോടെ മുഴുവൻ ജീവനക്കാർക്കും വാക്‌സിനേഷൻ നൽകുമെന്ന് ബെംഗളൂരുവിലെ കമ്പനികൾ. 40 ലക്ഷത്തിലധികം തൊഴിലാളികളുള്ള നിരവധി മൾട്ടിനാഷണൽ കമ്പനികളാണ് ബെംഗളൂരുവിലുള്ളത്. മിക്ക കമ്പനികളും ജീവനക്കാർക്കായി ഈ മാസം വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കും. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഒട്ടുമിക്ക കമ്പനികളും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയതോടെ നിരവധി ജോലിക്കാരാണ് സ്വന്തം സ്ഥലങ്ങളിലേക്ക് പോയത്. ജോലിസ്ഥലങ്ങൾ താൽക്കാലികമായി വാക്സിനേഷൻ കേന്ദ്രങ്ങളാക്കി മാറ്റി ജീവനക്കാർക്ക് വാക്‌സിൻ നൽകിവരുന്നു.

ALSO READ:കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി നടന്‍ കാര്‍ത്തിയും

ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകുന്നു. മെയ് പകുതിയോടെയാണ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. മിക്ക കമ്പനികളും ജൂലൈ അവസാനത്തോടെ ആദ്യ ഡോസ് വാക്‌സിൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും അപകട സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സിഐഐ കർണാടക ചെയർമാൻ & 3 എം ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രമേശ് രാമദുരൈ പറഞ്ഞു. സിഐഐലെ എല്ലാ ജീവനക്കാർക്കും വാക്‌സിനേഷൻ നവംബറോടെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details