ചെന്നൈ: തമിഴ്‌നാട്ടിൽ വണ്ണിയാർ സമുദായത്തിന് 20 ശതമാനം സംവരണം ആവശ്യപ്പെട്ട് പട്ടാളി മക്കൾ കക്ഷി(പിഎംകെ) നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. തിരുവനന്തപുരത്ത് നിന്നുള്ള അനന്തപുരി എക്‌സ്‌പ്രസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ചെന്നൈയിലെ ടിഎൻപിഎസ്‌സി ഓഫീസിന് മുൻപിലായിരുന്നു പ്രതിഷേധം.
വണ്ണിയാര്‍ സമുദായ സംവരണം; പിഎംകെ പ്രതിഷേധത്തിൽ സംഘർഷം - Ananthapuri Express
ചെന്നൈയിലെ ടിഎൻപിഎസ്‌സി ഓഫീസിന് മുൻപിലായിരുന്നു പ്രതിഷേധം
സമുദായ സംവരണം; പിഎംകെ പ്രതിഷേധത്തിൽ സംഘർഷം
പ്രതിഷേധത്തിൽ പങ്കെടുക്കാൻ അൻപുമണി രാമദാസിന്‍റെ നേതൃത്വത്തിൽ തലസ്ഥാന നഗരത്തിലേക്ക് പ്രവേശിച്ച നിരവധി പേരെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞത്. പെറുങ്കലത്തൂരിനടുത്ത് ഒരു മണിക്കൂറിലധികം റോഡിലെ ഗതാഗതം സ്‌തംഭിച്ചു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് 200ലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.