കേരളം

kerala

ETV Bharat / bharat

അഞ്ച് വര്‍ഷത്തിനിടെ 2,900 വർഗീയ അക്രമ കേസുകൾ; ആള്‍ക്കൂട്ട കൊലപാതക വിവരങ്ങളില്ല

രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്‌തത് 2900 വര്‍ഗീയ അക്രമ കേസുകളെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്.

communal violence cases in last 5 years  communal violence cases in India  വർഗീയ അക്രമ കേസുകൾ  ആള്‍ക്കൂട്ട കൊലപാതക വിവരങ്ങളില്ല  ക്രൈം റെക്കോർഡ്‌സ് ബ്യൂറോ  ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക്  communal violence cases  കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്‌  രാജ്യസഭ
അഞ്ച് വര്‍ഷത്തിനിടെ 2,900 വർഗീയ അക്രമ കേസുകൾ

By

Published : Dec 7, 2022, 7:00 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്‌തത് 2900 വര്‍ഗീയ അക്രമ കേസുകളാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്‌ ബുധനാഴ്‌ച രാജ്യസഭയില്‍ പറഞ്ഞു. 2017നും 2021നും ഇടയിലുള്ള കണക്കാണിത്. 2021ല്‍ 378, 2020ല്‍ 857, 2019ല്‍ 438, 2018ൽ 512, 2017ൽ 723 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണമെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ മുഴുവന്‍ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോക്ക് (എൻസിആർബി) കൈമാറുമെന്നും എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന്‍റേതായി റെക്കോഡ് ചെയ്യപ്പെട്ട പ്രത്യേക വിവരങ്ങളൊന്നും നിലവിലില്ല. രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ ചെറുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്‌ത ഇത്തരം കേസുകളുടെ വിവരങ്ങളുണ്ടോയെന്നുമുള്ള എംപി ജെബി മാതർ ഹിഷാമിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

"സുപ്രീം കോടതിയുടെ നിർദേശം പോലെ ആൾക്കൂട്ട കൊലപാതകങ്ങള്‍ പ്രത്യേക കുറ്റമായി പരിഗണിക്കാൻ സർക്കാർ നിയമം ഉണ്ടാക്കുമോയെന്ന ചോദ്യത്തിന് റായ് മറുപടി പറഞ്ഞത് ഇങ്ങനെ; "ക്രിമിനല്‍ നിയമങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യാനും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിനും അനുയോജ്യമായ ഒരു നിയമ ഘടന സൃഷ്‌ടിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. വേണ്ടപ്പെട്ടവരുമായി ചര്‍ച്ച നടത്തി ക്രിമിനൽ നിയമങ്ങളിൽ സമഗ്രമായ ഭേദഗതികൾ വരുത്തുമെന്നും നിത്യാനന്ദ് റായ്‌ പറഞ്ഞു.

ABOUT THE AUTHOR

...view details