വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി പരിണമിച്ചത്. ഇന്നലെ അര്‍ധ രാത്രിയാണ് നഗരത്തിലെ പനിഗേറ്റ് പ്രദേശത്ത് സംഘര്‍ഷം ആരംഭിച്ചത്.
ദീപാവലി ദിനത്തിലെ ആഘോഷങ്ങള്‍ക്കിടയില്‍ ഗുജറാത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം - ഗുജറാത്തിലെ വര്‍ഗീയ ലഹള
ഗുജറാത്തിലെ വഡോദരയിലാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. നിലവില്‍ സ്ഥിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു
ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ചില തെറ്റിദ്ധാരണകള്‍ കാരണമാണ് സംഘര്‍ഷമുണ്ടായതെന്ന് വഡോദര പൊലീസ് കമ്മിഷണര്‍ ഷംഷേര്‍ സിങ് പറഞ്ഞു. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും സംഭവത്തില്‍ കാര്യമായ പരിക്ക് പറ്റിയിട്ടില്ലെന്ന് പനിഗേറ്റ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കെ കെ മക്‌വാന പറഞ്ഞു .
ആഘോഷത്തിന്‍റെ ഭാഗമായി തൊടുത്തുവിട്ട വാണം ഒരു ബൈക്കില്‍ പതിക്കുകയും അതിന് ചില കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തപ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇരു വിഭാഗങ്ങളും പരസ്‌പരം കല്ലേറില്‍ ഏര്‍പ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ ആളും കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ യശ്‌പാല്‍ ജഗനിയ പറഞ്ഞു.