സ്വന്തം ഓക്‌സിജൻ പ്ലാന്‍റുമായി ഡൽഹിയിൽ കൊവിഡ് കെയർ സെന്‍റർ - ഡൽഹി കൊവിഡ്
ഒരേസമയം 18 മുതൽ 20 രോഗികൾക്ക് വരെ ഓക്‌സിജൻ നൽകാൻ കഴിയുന്ന പ്ലാന്‍റാണ് ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്നത്
ന്യൂഡൽഹി: കൊവിഡ് വ്യാപനവും ഓക്‌സിജൻ ക്ഷാമവും കുറവില്ലാതെ തുടരുന്നതിനിടെ ഡൽഹിയിൽ ഓക്‌സിജൻ പ്ലാന്‍റോടുകൂടിയ ആദ്യ കൊവിഡ് കെയർ ആശുപത്രി സ്ഥാപിച്ചു. കോമൺവെൽത്ത് ഗെയിംസ് വില്ലേജിലാണ് ആശുപത്രി സമുച്ചയം സ്ഥാപിച്ചിരിക്കുന്നത്. ഒരേസമയം 18 മുതൽ 20 രോഗികൾക്ക് വരെ ഓക്‌സിജൻ നൽകാൻ കഴിയുന്ന പ്ലാന്‍റാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഓക്‌സിജൻ ക്ഷാമം തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൊവിഡ് കെയർ ആശുപത്രിയിൽ തന്നെ ഓക്‌സിജൻ പ്ലാന്‍റ് സ്ഥാപിച്ചതെന്ന് ഡോ. സെയ്‌ദ് ഇടിവി ഭാരതിനോട് പറഞ്ഞു. സ്വന്തമായി ഓക്‌സിജൻ പ്ലാന്‍റ് സ്ഥാപിച്ചത് വലിയ ഒരു മുന്നേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.