ഖത്തിമ(ഉത്തരാഖണ്ഡ്): ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. ഖത്തിമയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പിലാക്കുന്നത് സംസ്ഥാനത്ത് എല്ലാവർക്കും തുല്യ അവകാശങ്ങൾ വർധിപ്പിക്കും. ഇത് സാമൂഹിക സൗഹാർദ്ദവും ലിംഗനീതിയും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുമെന്നും, സംസ്ഥാനത്തിന്‍റെ സാംസ്കാരികവും ആത്മീയവുമായ സ്വത്വം ഉയർത്തിപ്പിടിക്കുമെന്നും ധാമി ചൂണ്ടിക്കാട്ടി.