കേരളം

kerala

ETV Bharat / bharat

ഹോട്ടലുകള്‍ക്ക് ആശ്വാസം; വാണിജ്യ സിലണ്ടറുകളുടെ വില കുറച്ചു - ഗ്യാസ് സിലണ്ടറുകളുടെ ഇന്ത്യയിലെ വില

കഴിഞ്ഞ ഏതാനും മാസങ്ങളായി വിലവര്‍ധിപ്പിച്ചതിന് ശേഷമാണ് വാണിജ്യ സിലണ്ടറുകളുടെ വില 198 രൂപ കുറച്ചിരിക്കുന്നത്.

Commercial LPG cylinder prices slashed  restaurants to get relief  gas cylinder price  വാണിജ്യ ഗ്യാസ് സിലണ്ടറുകളുടെ വില  ഗ്യാസ് സിലണ്ടറുകളുടെ ഇന്ത്യയിലെ വില  വാണിജ്യ സിലണ്ടറുകള്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് ഏപ്രില്‍ മെയി എന്നീ മാസങ്ങളില്‍ വരുത്തിയ വില
ഹോട്ടലുകള്‍ക്ക് ആശ്വാസം; വാണിജ്യ സിലണ്ടറുകളുടെ വില കുറച്ചു.

By

Published : Jul 1, 2022, 11:43 AM IST

ന്യൂഡല്‍ഹി:പൊതുമേഖല എണ്ണ കമ്പനികള്‍19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു. 198 രൂപയാണ് കുറച്ചത്. ഇന്ന് (1.07.2022) മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. വില കുറഞ്ഞതോടെ ഈ സിലണ്ടറുകളുടെ രാജ്യ തലസ്ഥാനത്തെ (ഡല്‍ഹി) വില 2021 രൂപയായി.

വില കുറച്ചത് ഹോട്ടലുകള്‍ക്ക് ആശ്വാസമാകും. ഈ വര്‍ഷം മെയ് ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലണ്ടറിന് 102.50 രൂപ കുറച്ചിരുന്നു. ഏപ്രിലിലും മാര്‍ച്ചിലും ഇതെ സിലണ്ടറുകള്‍ക്ക് യഥാക്രമം 250 രൂപയും 105 രൂപയും വര്‍ധിപ്പിച്ചിരുന്നു. എല്‍പിജി സിലണ്ടറുകളുടെ വില എല്ലാമാസവും പുനരവലോകനത്തിന് വിധേയമാക്കാറുണ്ട്.

ABOUT THE AUTHOR

...view details