കേരളം

kerala

ETV Bharat / bharat

വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു; പുതുക്കിയ നിരക്ക് ഇന്നു മുതല്‍

വാണിജ്യ പാചക വാതക സിലിണ്ടര്‍ വിലയില്‍ കുറവ്. 19 കിലോ സിലിണ്ടറിന് 91.50 രൂപയുടെ കുറവാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇതോടെ 2,119.5 രൂപ ഉണ്ടായിരുന്ന സിലിണ്ടറിന് 2,028 ഡല്‍ഹിയില്‍ രൂപയായി.

Commercial LPG cylinder price in Delhi  Commercial LPG cylinder prices  LPG cylinder prices decrease in National Capital  LPG cylinder prices decrease in National Capital  LPG cylinder prices  വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു  വാണിജ്യ സിലിണ്ടറിന്‍റെ വില  വാണിജ്യ പാചക വാതക സിലിണ്ടര്‍  വാണിജ്യ പാചക വാതക സിലിണ്ടര്‍ വില  എല്‍പിജി  500 രൂപയ്‌ക്ക് സിലിണ്ടര്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്  കോണ്‍ഗ്രസ്  500 രൂപയ്‌ക്ക് സിലിണ്ടര്‍
ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്‍റെ വില കുറഞ്ഞു

By

Published : Apr 1, 2023, 10:49 AM IST

ന്യൂഡല്‍ഹി:വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച് പെട്രോളിയം, എണ്ണ കമ്പനികള്‍. യൂണിറ്റിന് 91.50 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 2,028 രൂപയായി. പുതുക്കിയ വിലനിലവാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

അതേസമയം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ മാര്‍ച്ച് ഒന്നിന് ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 350 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 2,119.5 രൂപയായി ഉയര്‍ന്നു. ഈ നിരക്കിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

മാര്‍ച്ച് ഒന്നിലെ വില വര്‍ധനയെ തുടര്‍ന്ന് 14.2 കിലോ ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറിന്‍റെ വില ഡല്‍ഹിയില്‍ 1,103 രൂപയും കൊല്‍ക്കത്തയില്‍ 1,129 രൂപയും മുംബൈയില്‍ 1,112.5 രൂപയും ചെന്നൈയില്‍ 1,113 രൂപയും ആയി ഉയര്‍ന്നിരുന്നു. ഡല്‍ഹിക്ക് പുറമെ വാണിജ്യ സിലിണ്ടറിന് കൊല്‍ക്കത്തയില്‍ 2,221.5 രൂപ, മുംബൈയില്‍ 2,126 രൂപ, ചെന്നൈയില്‍ 2,268 രൂപ, ഹൈദരാബാദില്‍ 2,268 രൂപ എന്നിങ്ങനെ ആയിരുന്നു വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള വില നിലവാരം.

പാചക വാതക വിലയില്‍ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ വര്‍ധനവായിരുന്നു മാര്‍ച്ചില്‍ ഉണ്ടായത്. പാചക വാതക സിലിണ്ടറിന് വില വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. റെയില്‍വേ ഭക്ഷണം, വെള്ളക്കരം, ഇന്ധനം തുടങ്ങിയ അവശ്യ വസ്‌തുക്കളുടെ വില തുടര്‍ച്ചയായി വര്‍ധിച്ചത് ജനങ്ങളെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് പാചക വാതക വിലയിലും വര്‍ധനവുണ്ടായത്. ഇന്ത്യയില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നതും ഈ അവസരത്തില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.

500 രൂപയ്‌ക്ക് സിലിണ്ടര്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്: 2024 ല്‍ തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ 500 രൂപയ്‌ക്ക് പാചക വാതക സിലിണ്ടര്‍ നല്‍കുമെന്ന് കഴിഞ്ഞ മാസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍ഗണനകള്‍ മറ്റ് പലതും ആണെന്നും എന്നാല്‍ കോണ്‍ഗ്രസിന് സാധാരക്കാരായ ജനങ്ങളുടെ മേലാണ് ശ്രദ്ധയെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുകയുണ്ടായി.

'2024 ല്‍ അധികാരത്തില്‍ വന്നാല്‍ എല്‍പിജി സിലിണ്ടറിന്‍റെ വില 500 രൂപയില്‍ കൂടാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് ഞങ്ങല്‍ പ്രതിജ്ഞ എടുക്കുന്നു. 500 രൂപയ്ക്ക് മുകളിലുള്ള ഏത് വിലയും പണപ്പെരുപ്പത്തിനും ജിഡിപിയുടെ വളർച്ചയ്ക്കും ഹാനികരമാണ്', കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭന്‍ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം നാല് ഗഡുക്കളായാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത്. 2022 മാര്‍ച്ച് 22 ന് ആദ്യത്തെ വില വര്‍ധനവ് നിലവില്‍ വന്നു. 50 രൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. മെയ്‌ ഏഴിന് വീണ്ടും വില വര്‍ധനവ് ഉണ്ടായി. അന്നേ ദിവസവും 50 രൂപയാണ് വര്‍ധിപ്പിച്ചത്. പിന്നീട് മെയ്‌ 19 ന് 3.5 രൂപ കൂടി വര്‍ധിപ്പിച്ചു. 2022 ലെ അവസാനത്തെ വര്‍ധനവ് ഉണ്ടായത് ജൂലൈ ആറിനാണ്.

ABOUT THE AUTHOR

...view details