കേരളം

kerala

ETV Bharat / bharat

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധന; 'പുതുവർഷ സമ്മാനമെന്ന്' കോൺഗ്രസ് - gas cylinder price

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 25 രൂപ വർധിപ്പിച്ചു. ഇതോടെ വില 1,769 രൂപയായി കുതിച്ചു.

Commercial LPG cylinder price hiked in india  വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധന  പുതുവർഷ സമ്മാനമെന്ന് കോൺഗ്രസ്  വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില  ഗാർഹിക സിലിണ്ടറുകളുടെ വില  ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില  domestic LPG cylinder price  gas cylinder price  gas cylinder price in india
വാണിജ്യ സിലിണ്ടറുകളുടെ വില

By

Published : Jan 1, 2023, 2:01 PM IST

ന്യൂഡൽഹി:പുതുവർഷത്തിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വർധന. സിലിണ്ടറുകളുടെ വിലയിൽ 25 രൂപ വർധിപ്പിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 1,769 രൂപയായി കുതിച്ചു. 2023ലെ ആദ്യ ദിനമായ ഇന്ന് തന്നെ രാജ്യത്ത് പുതുക്കിയ വില പ്രാബല്യത്തിൽ വരും.

അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലവർധനവിൽ മോദി ഭരണകൂടത്തെ വിമർശിച്ച കോൺഗ്രസ്, ഇതിനെ കേന്ദ്രസർക്കാരിന്‍റെ പുതുവർഷ സമ്മാനമെന്നാണ് ആക്ഷേപിച്ചത്.

'പുതുവത്സരത്തിലെ ആദ്യ സമ്മാനം, വാണിജ്യ സിലിണ്ടറുകൾക്ക് 25 രൂപ കൂട്ടി. ഇതൊരു തുടക്കം മാത്രമാണ്', പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് ട്വീറ്റ് ചെയ്‌തു.

നേരത്തെ സെപ്‌റ്റംബറിൽ, എണ്ണ വിപണന കമ്പനികൾ യൂണിറ്റ് അടിസ്ഥാനത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന് 91.50 രൂപ അടിയന്തര പ്രാബല്യത്തോടെ കുറച്ചിരുന്നു. ഓഗസ്റ്റ് ഒന്നിനും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 36 രൂപ കുറവുണ്ടായി. അതിനുമുമ്പ്, ജൂലൈ ആറിന്, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 8.5 രൂപ കുറച്ചിരുന്നു.

അതേസമയം ജൂലൈ ആറിന് 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 50 രൂപ വർധിപ്പിച്ചു. ഇതിനു മുമ്പ്, 2022 മെയ് 19ന് ഗാർഹിക സിലിണ്ടറുകളുടെ വില പരിഷ്‌കരിച്ചിരുന്നു.

ABOUT THE AUTHOR

...view details