ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2024 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയ്ക്കെതിരായ ദേശീയ തല പ്രതിപക്ഷ സഖ്യനീക്കത്തിന്‍റെ ഭാഗമായാണ് സന്ദര്‍ശനം. ബുധനാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് സോണിയ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു കൂടിക്കാഴ്ച.
'സഖ്യനീക്കത്തിന് പിന്തുണ'
ചര്‍ച്ച ഫലപ്രദമെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും മമത പറഞ്ഞു. സഖ്യത്തെ ആരുനയിച്ചാലും പ്രശ്നമില്ലെന്ന നിലപാടിലാണ് ബംഗാള്‍ മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സഖ്യനീക്കത്തിന് ഇരുവരും പിന്തുണ അറിയിച്ചെന്നും കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാമെന്നാണ് നിലപാടെന്നുമാണ് വിവരം.
"സോണിയ ജി എന്നെ ചായയ്ക്ക് ക്ഷണിച്ചു. രാഹുൽജിയും ഉണ്ടായിരുന്നു. ഞങ്ങൾ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചാണ് സംസാരിച്ചത്. രാജ്യത്തെ രാഷ്ട്രീയ സ്ഥിതി, പെഗാസസ്, കൊവിഡ് സാഹചര്യം എന്നിവ ചർച്ച ചെയ്തു.