ഹൈദരാബാദ്:ഇന്ത്യൻ വ്യോമസേനയുടെ വിവിധ ശാഖകളിലെ ഫ്ലൈറ്റ് കേഡറ്റുകളുടെ ഗ്രാജുവേഷൻ പരേഡ് (സിജിപി) ജൂൺ 19 ന് ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ നടക്കും. കൊവിഡ് സാഹചര്യത്തിൽ ബിരുദധാരികളുടെ മാതാപിതാക്കളെ ചടങ്ങിൽ നിന്ന് ഒഴിവാക്കി.
വ്യോമസേന ഫ്ലൈറ്റ് കേഡറ്റുമാരുടെ പാസിങ് ഔട്ട് പരേഡ്; രക്ഷിതാക്കൾക്ക് ക്ഷണമില്ല - ഫ്ലൈറ്റ് കേഡറ്റുമാരുടെ പാസിംഗ് ഔട്ട് പരേഡ്
ചടങ്ങിൽ ബിരുദധാരികൾക്ക് 'പ്രസിഡന്‍റ്സ് കമ്മീഷൻ' നൽകും. ഫ്ലൈയിംഗ്, നാവിഗേഷൻ പരിശീലനം പൂർത്തിയാക്കുന്ന ഫ്ലൈറ്റ് കേഡറ്റുകൾക്ക് 'വിംഗ്സ്', 'ബ്രെവെറ്റ്സ്' എന്നിവയും ചടങ്ങിൽ നൽകും.
മാധ്യമങ്ങളിൽ ഗ്രാജുവേഷൻ പരിപാടികൾ തത്സമയ സംപ്രേഷണം ചെയ്യുന്നതിന് മതിയായ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയ വ്യത്തങ്ങൾ സൂചിപ്പിച്ചു.വ്യോമസേന മോധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ ആണ് പാസിംഗ് ഔട്ട് പരേഡിന്‍റെ മുഖ്യാഥിതി.
ചടങ്ങിൽ ബിരുദധാരികൾക്ക് 'പ്രസിഡന്‍റ്സ് കമ്മീഷൻ' നൽകും. ഫ്ലൈയിംഗ്, നാവിഗേഷൻ പരിശീലനം പൂർത്തിയാക്കുന്ന ഫ്ലൈറ്റ് കേഡറ്റുകൾക്ക് 'വിംഗ്സ്', 'ബ്രെവെറ്റ്സ്' എന്നിവയും ചടങ്ങിൽ നൽകും. ഇന്ത്യൻ നാവികസേനയിലെയും ഇന്ത്യൻ തീരസംരക്ഷണ സേനയിലെയും ഉദ്യോഗസ്ഥർക്ക് 'വിംഗ്സ്' സമ്മാനിക്കും.