ഡെറാഡൂൺ: കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ കോളജുകൾ ഡിസംബറിൽ വീണ്ടും തുറക്കാൻ തീരുമാനിച്ചു. മന്ത്രിസഭയിലെ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഡിസംബറിൽ കോളേജുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് കാബിനറ്റ് മന്ത്രി മദൻ കൗശിക് പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 4,147 കൊവിഡ് രോഗികളാണുള്ളത്. 64,032 പേർ രോഗമുക്തി നേടി. ദിവസങ്ങൾക്ക് മുൻപ് പൗരി ജില്ലയിലെ ഗർവാൾ ഡിവിഷനിൽ 84 സ്കൂളുകളിൽ 80 അധ്യാപകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഞ്ചു ദിവസത്തേക്ക് അടച്ചിട്ടിരുന്നു.
ഉത്തരാഖണ്ഡിൽ കോളജുകൾ ഡിസംബറിൽ വീണ്ടും തുറക്കാൻ തീരുമാനം - uttarakhand news
മന്ത്രിസഭയിലെ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഉത്തരാഖണ്ഡിൽ കോളജുകൾ ഡിസംബറിൽ തുറക്കാൻ തീരുമാനിച്ചത്.
![ഉത്തരാഖണ്ഡിൽ കോളജുകൾ ഡിസംബറിൽ വീണ്ടും തുറക്കാൻ തീരുമാനം Uttarakhand postpones reopening of colleges after spike in COVID-19 cases uttarakhand postpones reopening of colleges uttarakhand reopening of colleges december covid covid news ഉത്തരാഖണ്ഡിൽ കോളജുകൾ പുനരാരംഭിക്കുന്നത് ഡിസംബറിലേക്ക് മാറ്റി ഉത്തരാഖണ്ഡ് കൊവിഡ് കൊവിഡ് വാർത്തകൾ ഉത്തരാഖണ്ഡ് വാർത്തകൾ uttarakhand news uttarakhand covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9592912-420-9592912-1605785397440.jpg)
ഉത്തരാഖണ്ഡിൽ കോളജുകൾ ഡിസംബറിൽ വീണ്ടും തുറക്കാൻ തീരുമാനം
സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കായി കൊവിഡ് പരിശോധന നടത്തണമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി അമിത് നേഗി സംസ്ഥാനത്തെ 13 ജില്ലകളിലെയും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും നിർദ്ദേശം നൽകി. ശൈത്യകാലത്ത് കൊവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.