ജമ്മു കശ്‌മീരിൽ കോളജ് അധ്യാപകനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തു - ഷബീർ അഹമ്മദ്
കശ്‌മീർ താഴ്‌വരയിൽ ക്രമസമാധാനപാലനം ഇല്ലാതാക്കാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് ഷബീർ അഹമ്മദിനെ അറസ്റ്റ് ചെയ്തത്
![ജമ്മു കശ്‌മീരിൽ കോളജ് അധ്യാപകനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തു College teacher in Udhampur booked under UAPA in j&k ജമ്മു കശ്‌മീരിൽ കോളജ് അധ്യാപകനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തു ജമ്മു കശ്‌മീർ ശ്രീനഗർ UAPA യുഎപിഎ കർശനമായ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം j&k ഷബീർ അഹമ്മദ് basheer ahammed](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10909067-681-10909067-1615118055217.jpg)
College teacher in Udhampur booked under UAPA in j&k
ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോളജ് അധ്യാപകനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തു. ഉദാംപൂരിലെ ഒരു കോളജിലെ അധ്യാപകനായ ഷബീർ അഹമ്മദിനെയാണ് അറസ്റ്റ് ചെയ്‌തത്. കശ്‌മീർ താഴ്‌വരയിൽ ക്രമസമാധാനപാലനം ഇല്ലാതാക്കാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് കർശനമായ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്‌ചയോടെ തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ നിന്നുള്ള പോലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.