കേരളം

kerala

ETV Bharat / bharat

കാര്‍ നിയന്ത്രണംവിട്ട് കുളത്തില്‍ പതിച്ചു, മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം ; അപകടം ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ - ഫയർ ആൻഡ് റെസ്‌ക്യു സർവീസ് ഉദ്യോഗസ്ഥർ

അമിതവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് ഫാം ഹൗസിലെ കുളത്തിലേക്ക് മറിയുകയായിരുന്നു

college students killed  car plunges into well in coimbatore  college students killed in car accident  car accident coimbatore  കോയമ്പത്തൂരിൽ കാർ അപകടം  കാർ അപകടത്തിൽ വിദ്യാർഥികൾ മരിച്ചു  കാർ കുളത്തിലേക്ക് പതിച്ചു  ഓണാഘോഷം  കുളത്തിലേക്ക് കാർ മറിഞ്ഞു  ഫയർ ആൻഡ് റെസ്‌ക്യു സർവീസ് ഉദ്യോഗസ്ഥർ  അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി
കോയമ്പത്തൂരിൽ കാർ കിണറ്റിലേക്ക് പതിച്ച് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

By

Published : Sep 10, 2022, 9:05 AM IST

കോയമ്പത്തൂർ (തമിഴ്‌നാട്) :120 അടി താഴ്‌ചയുള്ള കുളത്തിലേക്ക് കാർ മറിഞ്ഞ് മൂന്ന് കോളജ് വിദ്യാർഥികൾ മരിച്ചു. കോയമ്പത്തൂരിലെ തോണ്ടാമുത്തൂരിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം. രവി (18), വി.ആദർശ് (18), നന്ദനൻ (18) എന്നിവരാണ് മരിച്ചത്.

റോഷൻ (18)ആണ് കാർ ഓടിച്ചിരുന്നത്. അമിത വേഗതയിലെത്തിയ കാർ തോണ്ടാമുത്തൂരിലുള്ള ഫാം ഹൗസിന്‍റെ ഗേറ്റ് തകർത്ത് കുളത്തില്‍ പതിക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങാനായ റോഷന്‍ രക്ഷപ്പെട്ടു. എന്നാൽ മറ്റ് മൂന്ന് പേരും മുങ്ങി മരിക്കുകയായിരുന്നു.

കോയമ്പത്തൂരിൽ കാർ കിണറ്റിലേക്ക് പതിച്ച് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഫയർ ആൻഡ് റെസ്‌ക്യു സർവീസ് ഉദ്യോഗസ്ഥർ ക്രെയിൻ ഉപയോഗിച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തു. കോയമ്പത്തൂർ-ശീരുവാണി മെയിൻ റോഡിലുള്ള ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഓണാഘോഷത്തില്‍ പങ്കെടുത്ത് വടവള്ളിയിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details