കര്‍ണാടക: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികള്‍ ചുംബിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഒരു സ്വകാര്യ വസതിയില്‍ വച്ച് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചുംബിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. മുറിയിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ ഇരുവരെയും ചുംബിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കോളജ് വിദ്യാര്‍ഥികളുടെ ലിപ് ലോക്ക് ചലഞ്ച്; നടപടി എടുത്ത് പൊലീസ് - കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളുടെ ചുംബന വീഡിയോ വൈറലായി
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വസതിയില്‍ വച്ച് ചിത്രീകരിച്ച വീഡിയോ ആണ് വൈറലായത്. വിദ്യാര്‍ഥികള്‍ ചുംബിക്കാന്‍ പരസ്‌പരം വെല്ലുവിളി നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
കോളജ് വിദ്യാര്‍ഥികളുടെ ചുംബന വീഡിയോ വൈറല്‍; നടപടിയെടുത്ത് പൊലീസ്
കൂടാതെ കോളജ് യൂണിഫോമിലുള്ള വിദ്യാര്‍ഥികള്‍ ചുംബിക്കാന്‍ പരസ്‌പരം വെല്ലുവിളി നടത്തുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതോടെ സംഭവം വിവാദമായി. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തിയില്‍ രക്ഷിതാക്കള്‍ ആശങ്കയുമായി രംഗത്തെത്തി.
തുടര്‍ന്ന് മംഗളൂരു പൊലീസ് വീഡിയോയില്‍ ഉള്‍പ്പെട്ട ഒരു വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്‌തു. വിദ്യര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
Last Updated : Jul 21, 2022, 7:14 PM IST
TAGGED:
one arrested