കടലൂർ (തമിഴ്‌നാട്): സ്‌കൂൾ വിദ്യാർഥിനിയെ കോളജ് വിദ്യാർഥി ബസ് സ്റ്റോപ്പിൽ വച്ച് താലികെട്ടുന്ന ദൃശ്യങ്ങൾ വൈറൽ. ചിദംബരത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് ഇരുവരും വിവാഹിതരായത്. താലി കെട്ടുമ്പോൾ അടുത്തുണ്ടായിരുന്നവർ പൂക്കൾ എറിയുന്നതും ആശംസകൾ നേരുന്നതും ദൃശ്യങ്ങളിൽ കാണാം.
ബസ് സ്റ്റോപ്പിൽ സ്‌കൂൾ വിദ്യാർഥിനിക്ക് വിവാഹം; താലികെട്ടി കോളജ് വിദ്യാർഥി - വിവാഹം
പ്ലസ് ടു വിദ്യാർഥിനിയെ പോളിടെക്‌നിക് വിദ്യാർഥിയാണ് ബസ് സ്റ്റോപ്പിൽ വച്ച് താലികെട്ടിയത്. താലി കെട്ടുമ്പോൾ അടുത്തുണ്ടായിരുന്നവർ പൂക്കൾ എറിയുന്നതും ആശംസകൾ നേരുന്നതും വൈറലായ ദൃശ്യങ്ങളിൽ കാണാം.

ബസ് സ്റ്റോപ്പിൽ സ്‌കൂൾ വിദ്യാർഥിനിക്ക് വിവാഹം; താലികെട്ടി കോളജ് വിദ്യാർഥി
ബസ് സ്റ്റോപ്പിൽ സ്‌കൂൾ വിദ്യാർഥിനിക്ക് വിവാഹം; താലികെട്ടി കോളജ് വിദ്യാർഥി
ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പ്ലസ് ടു വിദ്യാർഥിനിയാണെന്ന് കണ്ടെത്തി. സ്വകാര്യ പോളിടെക്‌നിക് കോളജ് വിദ്യാർഥിയാണ് താലികെട്ടിയ ആൺകുട്ടി. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.