ബെല്ലാരി : കർണാടകയിലെ ബെല്ലാരിയിൽ 21കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി (College Student Gangraped in Karnataka). മുഖ്യപ്രതിയെ പൊലീസ് പിടികൂടി. മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു. ബെല്ലാരിയിലെ കൗൾ ബസാർ സ്വദേശികളാണ് പ്രതികൾ.
ബെല്ലാരിയിലെ ഒരു കോളജിലെ ബിരുദ വിദ്യാർഥിയാണ് പെണ്‍കുട്ടി. ഒക്‌ടോബർ 11ന് പരീക്ഷ എഴുതാൻ കോളജിലെത്തിയതായിരുന്നു പെൺകുട്ടി. സഹോദരൻ പെൺകുട്ടിയെ കാണാൻ കോളജിന് പുറത്ത് നിൽക്കുന്നു എന്ന് പ്രതികളിൽ ഒരാൾ കുട്ടിയോട് പറഞ്ഞു. ഇത് അനുസരിച്ച് സഹോദരനെ കാണാൻ കോളജിന് പുറത്തെത്തിയ പെൺകുട്ടിയെ നാലംഗസംഘം ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
യുവാക്കൾ പെൺകുട്ടിയെക്കൊണ്ട് നിർബന്ധപൂർവം മദ്യം കഴിപ്പിക്കുകയും തുടർന്ന് കോപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ സനപുരയ്ക്ക് സമീപമുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌തു (Bellary Gangrape Case). പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ബെല്ലാരി വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി.
ഐപിസി 341, 366, 342, 376, 114, 34 വകുപ്പുകൾ പ്രകാരം നാല് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്‌ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബാക്കിയുള്ള മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് രഞ്ജിത് കുമാർ ബന്ദാരു പറഞ്ഞു.
Also read:Women Gang Raped In Haryana While Robbery: മോഷണ ശ്രമത്തിനിടെ ഭർത്താക്കന്മാരെ ബന്ദികളാക്കി 4 സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്‌തു, ഒരു യുവതി മരിച്ചു
മോഷണ ശ്രമത്തിനിടെ ഭർത്താക്കന്മാരെ ബന്ദികളാക്കി സ്‌ത്രീകളെ പീഡിപ്പിച്ചു: ഹരിയാനയിൽ മോഷണ ശ്രമത്തിനിടെ ഭർത്താക്കന്മാരെ ബന്ദികളാക്കി 4 സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി (Women Gang Raped In Haryana While Robbery). ആക്രമണം ചെറുക്കാൻ ശ്രമിച്ച ഒരു യുവതി മരിച്ചു. ഭർത്താക്കന്മാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം (Woman Were Gangraped).
പാനിപ്പത്ത് (Panipat Gang Rape) ജില്ലയിൽ സെപ്‌റ്റംബര്‍ 21നായിരുന്നു സംഭവം. മോഷ്‌ടിക്കാൻ കയറിയ സംഘമാണ് സ്‌ത്രീകളെ ബലാത്സംഗത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ട്. മത്‌ലൗഡ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള മീൻ ഫാമിൽ കച്ചവടം നടത്തുകയായിരുന്നവരെ ലക്ഷ്യമാക്കിയാണ് മോഷണസംഘം എത്തിയത്. തുടർന്ന് കത്തിയും തോക്കും ചൂണ്ടി ഫാമിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കപ്പെട്ട സ്‌ത്രീകളുടെ ഭർത്താക്കന്മാരെ ബന്ദികളാക്കുകയുമായിരുന്നു. ശേഷം നാല് സ്‌ത്രീകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി (Gang Rape While Robbery).
മോഷ്‌ടിച്ച ആഭരണങ്ങളും പണവും കൊണ്ട് സംഘം ഓടി രക്ഷപ്പെട്ടതായി ചികിത്സയിലുള്ള യുവതികൾ പൊലീസിന് മൊഴി നല്‍കി. മരണപ്പെട്ട യുവതി ഏറെ നാളായി രോഗബാധിതയായിരുന്നു എന്നാണ് വിവരം. സ്‌ത്രീകൾ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
Also read:GangRape In Rajasthan Men Arrested നടക്കാനിറങ്ങിയ സ്‌ത്രീയെ ജീപ്പിൽ വലിച്ചുകയറ്റി കൂട്ടബലാത്സംഗം : 2 പേർ അറസ്‌റ്റിൽ