ഹൈദരാബാദ്: ഉപ്പലിലെ സ്വകാര്യ കോളജിലെ ക്ലാസ് മുറിയില്‍ ഇന്‍റര്‍മീഡിയറ്റ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വൈകിയിട്ടും വിദ്യാര്‍ഥി ഹോസ്‌റ്റലില്‍ ഏത്താത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ തെരച്ചിലിലാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ കോളജില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍ ; മാനേജ്‌മെന്‍റിനെതിരെ ആരോപണവുമായി കുടുംബം - Hyderabad news live
ഉപ്പലിലെ സ്വകാര്യ കോളജിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ്. മാനേജ്‌മെന്‍റിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ഥിയുടെ കുടുംബം.
ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിന്‍റെ കാരണം വ്യക്തമല്ല. അതേസമയം കോളജ് മാനേജ്‌മെന്‍റിന്‍റെ മര്‍ദനമാണ് മകന്‍റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് നര്‍സിങ്ങ് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വി.ശിവകുമാര്‍ പറഞ്ഞു. ഉപ്പലിലെ സ്വകാര്യ ജൂനിയര്‍ റസിഡന്‍ഷ്യല്‍ കോളജില്‍ രണ്ടാഴ്‌ച മുമ്പ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വര്‍ധിച്ച് വരുന്ന സമ്മര്‍ദമാണ് വിദ്യാര്‍ഥികളുടെ മരണത്തിന് കാരണമാകുന്നതെന്ന് യുവജന- വിദ്യാര്‍ഥി സംഘടന കുറ്റപ്പെടുത്തി.