കേരളം

kerala

ETV Bharat / bharat

മംഗളൂരുവിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ കോളജ് അധികൃതർ പുറത്താക്കി - latest national news

സംഭവം മംഗളൂരു യൂണിവേഴ്‌സിറ്റി കോളജില്‍

hijab issue karnataka  ഹിജാബ് വിവാദം  ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ പുറത്താക്കി  latest national news  mangalore college
മംഗളൂരുവിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ കോളജ് അധികൃതർ പുറത്താക്കി

By

Published : May 28, 2022, 5:33 PM IST

മംഗളൂരു :കർണാടകയിൽ വീണ്ടും ഹിജാബ് വിവാദം. ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ കോളജ് അധികൃതർ പുറത്താക്കി. മംഗളൂരു യൂണിവേഴ്‌സിറ്റി കോളജിലാണ് സംഭവം. കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥികളെ കോളജിൽ പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു.

12 വിദ്യാർഥികളാണ് കോളജിൽ ഹിജാബ് ധരിച്ചെത്തിയത്. തുടർന്ന് ശുചിമുറിയിലെത്തി ഹിജാബ് അഴിച്ചുമാറ്റാനും ക്ലാസിൽ പ്രവേശിക്കാനും പ്രിൻസിപ്പൽ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ അവശ്യം നിരസിച്ചതോടെ കുട്ടികളോട് കോളജ് വിട്ടുപോകാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

വിദ്യാർഥികളെ ലൈബ്രറിയിൽ പ്രവേശിപ്പിക്കാനും അനുവദിച്ചില്ല. അതേസമയം ഹിജാബ് വിഷയം വീണ്ടും ഉയർത്തേണ്ട ആവശ്യമില്ലന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. കോടതി ഇതിനകം വിധി പറഞ്ഞിട്ടുണ്ട്. അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details