കോയമ്പത്തൂര്‍ : കനത്ത മഴയെ തുടര്‍ന്ന് കോവൈ കുട്രാളം വെള്ളച്ചാട്ടത്തിലേയ്ക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ രണ്ടുദിവസമായി വൃഷ്‌ടി പ്രദേശത്ത് നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചത്.
കനത്ത മഴ ; കോവൈ കുട്രാളം വെള്ളച്ചാട്ടത്തിലേയ്ക്ക് വിനോദസഞ്ചാരികള്‍ക്ക് വിലക്ക് - വിനോദസഞ്ചാരികള്‍ക്ക് വിലക്ക്
വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്നത് പരിഗണിച്ച് വിനോദസഞ്ചാരകേന്ദ്രമായ കോവൈ കുട്രാളം വെള്ളച്ചാട്ടത്തിലേയ്ക്ക് യാത്രികര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
കനത്ത മഴ; കോവൈ കുട്രാളം വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി
ഇവിടേയ്‌ക്കെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രവേശനം വിലക്കാന്‍ വെള്ളച്ചാട്ടത്തിന്‍റെ പരിപാലന ചുമതലയുള്ള വനം വകുപ്പ് തീരുമാനിച്ചത്. പ്രദേശത്ത് വെള്ളത്തിന്‍റെ ഒഴുക്ക് കുറയുകയും സുരക്ഷിതമായ ജലനിരപ്പ് ആവുകയും ചെയ്‌തതിന് ശേഷം വിനോദസഞ്ചാരികളെ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.