ചെന്നൈ: കോയമ്പത്തൂരിൽ ദലിതനായ വില്ലേജ് അസിസ്റ്റന്‍റ് ഓഫിസറെക്കൊണ്ട് മേൽജാതിക്കാരനായ ഒരാളുടെ കാല് പിടിപ്പിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് ഉദ്യോഗസ്ഥൻ സവർണ ജാതിക്കാരനായ ഒരാളുടെ കാല് പിടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. കോയമ്പത്തൂരിലെ അന്നൂർ താലൂക്കിലെ ഒറ്റാർപാളയം വില്ലേജ് ഓഫീസിലാണ് സംഭവം.
Also Read: ഡൽഹിയിലെ പഴയ മൂന്ന് നില കെട്ടിടം തകര്‍ന്നു; ആളുകള്‍ അകപ്പെട്ടതായി സൂചന
ഗൗണ്ടർ വിഭാഗത്തിൽപ്പെട്ട ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്‍റായ മുത്തുസ്വാമിയെക്കൊണ്ട് കാല് പിടിപ്പിച്ചത്. വീടിന്‍റെ രേഖകൾ ശരിയാക്കാൻ എത്തിയ ഗോപിനാഥിനോട് ഓണ്‍ലൈനായി അപേക്ഷ നൽകാൻ വനിത കൂടിയായ വില്ലേജ് ഓഫിസർ നിർദേശിച്ചു. എന്നാൽ ഗോപിനാഥ് വില്ലേജ് ഓഫിസറെ അസഭ്യം പറഞ്ഞു. തുടർന്നുണ്ടായ തർക്കത്തിൽ വില്ലേജ് അസിസ്റ്റന്‍റ് മുത്തുസ്വാമി ഇടപെടുകയായിരുന്നു.
ദളിതനായ വില്ലേജ് അസിസ്റ്റന്‍റിനെക്കൊണ്ട് കാല് പിടിപ്പിക്കുന്ന വീഡിയോ മുത്തുസ്വാമിക്ക് നേരെ തിരിഞ്ഞഗോപിനാഥ് ജോലികളയുമെന്ന് ഭീഷണിപ്പെടുത്തി. ഇയാൾ മുത്തുസാമിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയെന്നും ആരോപണമുണ്ട്. ജോലി പോകുമെന്ന് ഭയന്ന മുത്തുസാമി ക്ഷമ ചോദിച്ച് ഗോപിനാഥിന്‍റെ കാൽക്കൽ വീഴുകയായിരുന്നു. മുത്തുസ്വാമിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന വില്ലേജ് ഓഫിസറെയും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു.