ഗോദാവരി:ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിൽ തെങ്ങ് വീണ് മോട്ടോര്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കല്ല മണ്ഡൽ കൊപ്പാളി സ്വദേശി പെഡ്ഡി റെഡ്ഡി വെങ്കിടേശ്വര റാവുവാണ് (53) മരിച്ചത്. പാലക്കോടേരു മണ്ഡല് മൊഗല്ലുവിലാണ് ദാരുണമായ സംഭവം.
മകന്‍റെ വിവാഹ ക്ഷണക്കത്തുമായി ബൈക്കില്‍ യാത്ര; തെങ്ങുവീണ് മധ്യവയസ്‌കന് ദാരുണാന്ത്യം - Andhra pradesh todays news
പാലക്കോടേരു മൊഗല്ലുവില്‍ വച്ചാണ് കൊപ്പാളി സ്വദേശിയായ 53 കാരന്‍ മരിച്ചത്
ബൈക്കില്‍ സഞ്ചരിക്കവെ തെങ്ങുവീണ് മധ്യവയസ്‌കന് ദാരുണാന്ത്യം
ALSO READ:വൈദ്യുതി പണിമുടക്കരുത്; നിര്‍ദേശവുമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം
ഏപ്രിൽ 14 ന് നിശ്ചയിച്ച മകന്‍റെ വിവാഹത്തിന്‍റെ ക്ഷണക്കത്തുമായുള്ള യാത്രയിലായിരുന്നു പെഡ്ഡി റെഡ്ഡി. ജ്യേഷ്ഠന്‍റെ മകനാണ് ഇരുചക്രവാഹനം ഓടിച്ചത്. ബൈക്ക് ഒ.എൻ.ജി.സി റിഗ്ഗിന് സമീപമെത്തിയപ്പോൾ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ഇയാൾ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.