10000 കോടിയുടെ മിസൈൽ കപ്പലുകൾ നിർമ്മിക്കാൻ ഇന്ത്യന്‍ നാവിക സേന
മിസൈല്‍ വാഹക ശേഷയുള്ള ചെറു യുദ്ധകപ്പലുകള്‍ക്കുള്ള കരാറാണ് നാവിക സേന കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (സിഎസ്എല്‍) ഒപ്പിട്ടിരിക്കുന്നത്.
ന്യൂഡൽഹി: കടലില്‍ കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ നാവിക സേന. മിസൈല്‍ വാഹക ശേഷയുള്ള ചെറു യുദ്ധകപ്പലുകള്‍ക്കുള്ള കരാറാണ് നാവിക സേന കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (സിഎസ്എല്‍)മായി ഒപ്പിട്ടിരിക്കുന്നത്. 10000 കോടി പദ്ധതിയുടെ കരാറാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ന്യൂഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. 1972ൽ സംയോജിപ്പിച്ച സിഎസ്‌എല്ലിന് 1,10,000 ഡെഡ് വെയ്റ്റ് ടണേജ് (ഡിഡബ്ല്യുടി) വരെ കപ്പലുകൾ നിർമ്മിക്കാനും 1,25,000 ഡിഡബ്ല്യുടി വരെ കപ്പലുകൾ നന്നാക്കാനും കഴിയും.