ഗോപാല്‍ഗഞ്ച് (ബിഹാർ): നാല് വയസുകാരനെ കടിച്ച മൂര്‍ഖന്‍ പാമ്പ് ചത്തു. ബിഹാറിലെ ഗോപാല്‍ ഗഞ്ചിലാണ് ഞെട്ടിക്കുന്ന സംഭവം. പാമ്പ് കടിയേറ്റ് അത്ഭുതകരമായി രക്ഷപ്പെട്ട അനുജ് കുമാര്‍ എന്ന കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.
'നാല് വയസുകാരനെ കടിച്ച പാമ്പ് ചത്തു!': കുട്ടിയെ കാണാന്‍ തടിച്ചുകൂടി ജനം - നാല് വയസുകാരനെ കടിച്ച പാമ്പ് ചത്തു
വീട്ടില്‍ കളിക്കുന്നതിനിടെയാണ് നാല് വയസുകാരനെ പാമ്പ് കടിച്ചത്
ബുധനാഴ്‌ച (22-06-2022) മാതൃവീട്ടിലിരുന്ന് കളിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. തുടര്‍ന്ന് നാലു വയസുകാരന്‍ കരയാന്‍ തുടങ്ങിയതിന് പിന്നാലെയാണ് വീട്ടുകാര്‍ കാര്യം ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ കുടുംബം പ്രവേശിപ്പിക്കുകയായിരുന്നു.
മകനെ കടിച്ചതിന് ശേഷം അല്‍പം ദൂരത്തേക്ക് ഇഴഞ്ഞ് പോയ പാമ്പിനെ പിന്നീട് ചത്ത അവസ്ഥയിലാണ് കണ്ടെതെന്ന് കുട്ടിയുടെ അമ്മ കിരണ്‍ ദേവി പറഞ്ഞു. അസ്വഭാവികമായ വാര്‍ത്ത പ്രചരിച്ചതോടെ കുട്ടിയെ കാണാന്‍ നിരവധി ആളുകളാണ് ആശുപത്രിയില്‍ തടിച്ചുകൂടിയത്.