കേരളം

kerala

ETV Bharat / bharat

തൂത്തുകുടിയിൽ അപകടത്തിൽപ്പെട്ട ബോട്ട് കണ്ടെത്തി; എട്ട് പേരെ രക്ഷിച്ചു - Coast Guard

തൂത്തുക്കുടി തീരത്ത് നിന്ന് 11 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിനായി സേന ഐസിജിഎസ് സി -432 വിന്യസിച്ചു. തീരസംരക്ഷണ കപ്പൽ പുലർച്ചെ 3.30 നാണ് ബോട്ട് കണ്ടെത്തിയത്

Coast Guard rescues fishing boat from Tuticorin  ട്യൂണ ലൈനർ  തൂത്തുകുടിയിൽ അപകടത്തിൽ പെട്ട ബോട്ട് കണ്ടെത്തി  Coast Guard rescues fishing boat  Coast Guard  ഇന്ത്യൻ തീരസംരക്ഷണ സേന
തൂത്തുകുടി

By

Published : Nov 25, 2020, 5:39 PM IST

തൂത്തുക്കുടി: തൂത്തുക്കുടിയിൽ അപകടത്തിൽപ്പെട്ട ട്യൂണ ലൈനർ ബോട്ടിലെ എട്ട് മത്സ്യബന്ധനത്തൊഴിലാളികളെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. തറുവൈകുളം -133 എന്ന ബോട്ടിൽ എഞ്ചിൻ തകർച്ചയെ തുടർന്ന് വെള്ളം കയറുകയായിരുന്നു. തൂത്തുക്കുടി തീരത്ത് നിന്ന് 11 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ബോട്ട്. രക്ഷാപ്രവർത്തനത്തിനായി സേന ഐസിജിഎസ് സി -432 വിന്യസിച്ചു. തീരസംരക്ഷണ കപ്പൽ പുലർച്ചെ 3.30 ന് ബോട്ട് കണ്ടെത്തി.

ബോട്ടിലെ പൈപ്പ് ലൈൻ തകർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലിൽ. ബോട്ട് മറ്റൊരു ട്യൂണ-ലൈനർ ഉപയോഗിച്ച് കരയ്‌ക്കെത്തിച്ചു. തൂത്തുക്കുടിയിൽ ഫിഷറീസ് വകുപ്പാണ് ടവിംഗ് ബോട്ട് ക്രമീകരിച്ചത്. ഫിഷിംഗ് ബോട്ടിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details