ഹൈദരാബാദ്:ബംഗാൾ ഉൾക്കടലിൽ ചരക്ക് കപ്പലിൽ എണ്ണ ചോർച്ച. പത്ത് കിലോലിറ്റർ എണ്ണ കടലിൽ പടന്നുവെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. കൊളമ്പോ തീരത്ത് നിന്ന് ബംഗാളിലെ ഹാൽദിയ തുറമുഖത്തേക്ക് പോവുകയായിരുന്ന എംവി ദേവോൺ കപ്പലിലാണ് എണ്ണ ചോർച്ച ഉണ്ടായത്.
കൊളംബോയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്‍ററിൽ നിന്ന് ബുധനാഴ്ച വൈകിട്ടാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിൽ നിന്ന് 450 കിലോമീറ്റർ തെക്ക് കിഴക്കായി ആണ് കപ്പലിന്‍റെ സ്ഥനമെന്ന് കണ്ടെത്തി. 120 കിലോ സർഫർ ഓയിൽ നിറച്ച ചരക്ക് കപ്പലിന്‍റെ ഇന്ധന ടാങ്കിൽ പൊട്ടൽ ഉണ്ടായതാണ് എണ്ണ ചോർച്ചയ്ക്ക് കാരണമായത്.
പ്രതിരോധ നടപടികൾ സ്വീകരിച്ചു
പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമുമ്പ് തന്നെ 10 കിലോലിറ്റർ എണ്ണ കടലിൽ പടർന്നു. പിന്നീട് കോസ്റ്റ് ഗാർഡിന്‍റെ കപ്പൽ എത്തി ബാക്കിയുള്ള എണ്ണ മറ്റൊരു കപ്പലിലേക്ക് മാറ്റുകയായിരുന്നു.
382 കണ്ടെയ്നറുകളിലായി 10,795 ടൺ ചരക്ക് വഹിക്കുന്ന ഈ കപ്പലിൽ 17 ജീവനക്കാരാണ് ഉള്ളത്. പതിനേഴ് അംഗ സംഘത്തിൽ ഒരു ജർമ്മൻ, നാല് ഉക്രേനിയൻ, ഒരു റഷ്യൻ, 11 ഫിലിപ്പികളാണ് ഉൾപ്പെടുന്നത്. തകരാർ പരിഹരിച്ചതിന് ശേഷം കപ്പൽ യാത്ര പുനരാരംഭിച്ചു. വെള്ളിയാഴ്ചയോടെ ഹാൽദിയ തുറമുഖത്ത് എത്തിച്ചേരും.
Also Read: കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള ദേശീയ പരിശീലനം വെള്ളിയാഴ്ച
യാത്ര തിരിച്ച കപ്പലുമായി ഇന്ത്യൻ കോസ്റ്റ്ഗാർഡ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യൻ കോസ്റ്റ്ഗാർഡിന്‍റെ കപ്പലും എയർക്രാഫ്റ്റുകളും ചരക്ക് കപ്പലിനെ നിരീക്ഷിക്കാനായി നിയോഗിച്ചിട്ടുണ്ട്.