ന്യൂഡൽഹി :രാജ്യതലസ്ഥാനത്ത് സി.എൻ.ജിയുടെ വില വർധിപ്പിച്ചു. കിലോയ്ക്ക് രണ്ട് രൂപയാണ് കൂട്ടിയത്. രണ്ട് മാസത്തിനിടെ 12-ാം തവണയാണ് വിലയില്‍ വര്‍ധനവുണ്ടാവുന്നത്.
വീണ്ടും കൂട്ടി സി.എൻ.ജി വില ; വര്‍ധന രണ്ട് മാസത്തിനിടെ 12-ാം തവണ - സിഎൻജി വില വര്‍ധനവ് രണ്ട് മാസത്തിനിടെ 12 തവണ
ഡൽഹിയിൽ സി.എൻ.ജി കിലോയ്ക്ക് 73.61 രൂപയാണ് നിലവില്‍ വില
വീണ്ടും കൂട്ടി സി.എൻ.ജി വില; വര്‍ധനവ് രണ്ട് മാസത്തിനിടെ 12-ാം തവണ
കിലോയ്ക്ക് 71.61 രൂപയായിരുന്നത് 73.61 രൂപയായി. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്‍റെ (ഐ.ജി.എൽ) വെബ്‌സൈറ്റില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് ഏഴിന് ശേഷം 12-ാം തവണയാണ് വില ഉയര്‍ത്തുന്നത്.
ഇക്കാലയളവിൽ 17.6 രൂപയാണ് ഉയർന്നത്. ഏപ്രിൽ മാസത്തിൽ മാത്രം കിലോയ്ക്ക് 7.50 രൂപ വർധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ കിലോയ്ക്ക് 30.21 രൂപ അഥവാ 60 ശതമാനം വർധിച്ചിട്ടുണ്ട്.