ലഖ്‌നൗ: അഹമ്മദാബാദിൽ നിന്ന് 25,000 ഡോസ് റെംഡെസിവിർ കൊണ്ടുവന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റെംഡെസിവിർ കുത്തിവയ്പ്പുകളും മറ്റു അവശ്യ മരുന്നുകളും സംസ്ഥാനത്തെ ഓരോ ജില്ലകളിലും ലഭ്യമാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
യുപിയില്‍ 25000 ഡോസ് റെംഡെസിവിര്‍ എത്തി - 25,000 ഡോസ് റെംഡെസിവിർ
അമേരിക്കൻ കമ്പനിയായ ഗിലെയാദ് സയൻസസിന്‍റെ ലൈസൻസ് ഉടമ്പടിയോടെ ഏഴ് ഇന്ത്യൻ കമ്പനികൾ റെംഡെസിവിർ നിർമിക്കുന്നുണ്ടെന്ന് സംസ്ഥാന ഡ്രഗ് കൺട്രോളർ ഡോ. ജെയിൻ പറഞ്ഞു
റെംഡെസിവിർ, സംസ്ഥാനത്തിലെ ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങളെ സഹായിക്കും. ഐവർമെക്റ്റിൻ, പാരസെറ്റമോൾ, ഡോക്സിസൈക്ലിൻ, അസിത്രോമൈസിൻ, സിങ്ക് ഗുളികകൾ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി, വിറ്റാമിൻ ഡി 3 ഗുളികകൾ വാങ്ങാനൊരുങ്ങുന്നുണ്ട്.
അമേരിക്കൻ കമ്പനിയായ ഗിലെയാദ് സയൻസസിന്‍റെ ലൈസൻസ് ഉടമ്പടിയോടെ ഏഴ് ഇന്ത്യൻ കമ്പനികൾ റെംഡെസിവിർ നിർമിക്കുന്നുണ്ടെന്ന് സംസ്ഥാന ഡ്രഗ് കൺട്രോളർ ഡോ. ജെയിൻ പറഞ്ഞു. റെംഡെസിവിർ നിർമാണ കമ്പനികളുമായി യുപിയിലെ ആരോഗ്യ ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നുണ്ടെന്നും അവശ്യ കൊവിഡ് മരുന്നുകൾ വിതരണം ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് റെംഡെസിവിർ ലഭ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പ് നൽകി.