ചെന്നൈ: നിയമസഭയിൽ അനാവശ്യമായി തന്നെ പുകഴ്‌ത്തി സംസാരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. സഭയിലെ ചർച്ചാവേളയിൽ അധികസമയവും പ്രശംസിക്കുന്നതിനായി പാഴാക്കിക്കളയരുതെന്നും അദ്ദേഹം തന്‍റെ പാർട്ടി എംഎൽഎമാരോട് ആവശ്യപ്പെട്ടു.
'അനാവശ്യ പുകഴ്‌ത്തൽ വേണ്ട': നിയമസഭയിൽ സ്‌റ്റാലിന്‍റെ താക്കീത് - ഡിഎംകെ
ഡിഎംകെ എംഎൽഎ അയ്യപ്പൻ തന്‍റെ പ്രസംഗത്തിൽ ഭൂരിഭാഗം സമയവും സ്‌റ്റാലിനെ പുകഴ്‌ത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗം തടസപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി താക്കീത് നൽകിയത്.

അനാവശ്യ പുകഴ്‌ത്തൽ വേണ്ട: നിയമസഭയിൽ സ്‌റ്റാലിന്‍റെ താക്കീത്
സഭയിൽ കൃഷി, കന്നുകാലി, മത്സ്യബന്ധനം, ക്ഷീരസംഘങ്ങൾക്കുള്ള സബ്‌സിഡി ആവശ്യകതയെക്കുറിച്ച് ചർച്ചചെയ്യവേ ഡിഎംകെ എംഎൽഎ അയ്യപ്പൻ തന്‍റെ പ്രസംഗത്തിൽ ഭൂരിഭാഗം സമയവും സ്‌റ്റാലിനെ പുകഴ്‌ത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗം തടസപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി താക്കീത് നൽകിയത്.
ALSO READ:വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ