ചെന്നൈ :കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ രജനീകാന്തിനെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സന്ദർശിച്ചു. ഞായറാഴ്‌ച രാവിലെ താരത്തെ കാണാനെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ അസുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഒക്‌ടോബർ 28ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രജനിയെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുന്നതിനായി രക്തക്കുഴലിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് താരം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.