ചെന്നൈ: മുൻ പ്രധാനമന്ത്രി വിപി സിങ്ങിന്‍റെ പ്രതിമ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനാച്ഛാദനം ചെയ്‌തു (CM Stalin unveils statue of VP Singh). വിപി സിങ്ങിന്‍റെ 15-ാം ചരമവാര്‍ഷിക ദിനത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്‌തത്. പ്രസിഡൻസി കോളേജിലായാണ് പ്രതിമ സ്ഥാപിച്ചത്. സ്റ്റാലിനോടൊപ്പം എസ്‌പി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും സിങിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു (unveiled statue of former Prime Minister VP Singh). മുൻ പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
52 ലക്ഷം രൂപ ചെലവിൽ തമിഴ്‌നാട് സർക്കാർ സ്ഥാപിച്ച പ്രതിമ, വിപി സിങ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നൽകിയ സംഭാവനകളുടെ തെളിവായി നിലകൊള്ളും. അർഹതയുള്ളവർക്ക് ആനുപാതികമായ സംവരണം ഉറപ്പാക്കാൻ ദേശീയ ജനസംഖ്യാ സെൻസസിനൊപ്പം ജാതി തിരിച്ചുള്ള സെൻസസ് എടുക്കണമെന്ന് സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഉത്തർപ്രദേശ് സിങ്ങിന്‍റെ മാതൃസംസ്ഥാനമാണെങ്കിൽ, തമിഴ്‌നാട് അദ്ദേഹത്തിന്‍റെ പിതൃസംസ്ഥാനം ആയിരുന്നു സ്റ്റാലിൻ പറഞ്ഞു. വിദ്യാർത്ഥികളോട് പറയുന്ന ചരിത്രത്തിന്‍റെ ഭാഗമാകാൻ മുൻ പ്രധാനമന്ത്രി അർഹനാണെന്നും വ്യക്തമാക്കി. തന്‍റെ ജീവിതകാലത്ത് രണ്ടുതവണ സിങ്ങിനെ കാണാൻ കഴിഞ്ഞതായും 1988 - ൽ ചെന്നൈയിൽ നടത്തിയ വമ്പിച്ച ഘോഷയാത്രയെ സിങ് അഭിനന്ദിച്ചതും സ്റ്റാലിൻ അനുസ്‌മരിച്ചു. പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തതിന് ഭാര്യ സീതാ കുമാരി, മകൻ അജയ് സിങ് എന്നിവരുൾപ്പെടെയുള്ള സിങിന്‍റെ കുടുംബത്തോടുള്ള തന്‍റെ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.