കേരളം

kerala

ETV Bharat / bharat

മോദിക്കൊപ്പമിരുന്ന് 'രഹസ്യമായി' ഭക്ഷണം കഴിച്ചു, കണ്ടതോടെ ഞെട്ടല്‍; ശിവരാജ് സിങ് ചൗഹാന്‍റെ ദൃശ്യങ്ങൾ വൈറൽ

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പോക്കറ്റിൽ നിന്ന് ഭക്ഷണസാധനം എടുത്ത് രഹസ്യമായി വായിലിടുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി തിരിഞ്ഞുനോക്കുമ്പോൾ പെട്ടന്ന് ഞെട്ടിത്തരിക്കുന്നതും നെറ്റിസൺമാർക്കിടയിൽ ചിരി പടർത്തുകയാണ്.

CM Shivraj Singh Chouhan caught unawares by PM while snacking  Shivraj Singh Chouhan  Shivraj Singh Chouhan PM Modi  ശിവരാജ് സിങ് ചൗഹാന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  നരേന്ദ്ര മോദി ശിവരാജ് സിങ് ചൗഹാന്‍  ശിവരാജ് സിങ് ചൗഹാന്‍ വൈറൽ വീഡിയോ  CM Shivraj Singh Chouhan viral video
ശിവരാജ് സിങ് ചൗഹാന്‍റെ ദൃശ്യങ്ങൾ വൈറൽ

By

Published : Oct 13, 2022, 6:23 PM IST

ഉജ്ജയിൻ (മധ്യപ്രദേശ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം വേദി പങ്കിട്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദിയിൽ ഇരിക്കുന്നതിനിടെ പോക്കറ്റിൽ നിന്നും എന്തോ ഭക്ഷണസാധനം എടുത്ത് കഴിക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്. പോക്കറ്റിൽ നിന്ന് ഭക്ഷണസാധനം എടുത്ത് രഹസ്യമായി മുഖ്യമന്ത്രി വായിലിടുന്നത് ദൃശ്യങ്ങളിൽ കാണാം.

ശിവരാജ് സിങ് ചൗഹാന്‍റെ ദൃശ്യങ്ങൾ വൈറൽ

പെട്ടന്ന് മുഖ്യമന്ത്രിക്ക് നേരെ പ്രധാനമന്ത്രി തിരിഞ്ഞുനോക്കുമ്പോൾ ശിവരാജ് സിങ് ചൗഹാന്‍ ഞെട്ടിത്തരിക്കുന്നത് നെറ്റിസൺമാർക്കിടയിൽ ചിരി പടർത്തുകയാണ്. മുഖ്യമന്ത്രി എന്താണ് കഴിച്ചതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ട്രോളന്മാർ. ഭോപ്പാലികളുടെ ഗവേഷണം 'ഗുട്‌ഖ'യിൽ അവസാനിച്ചപ്പോൾ 'ശിവരാജ് മാമ വെർമിസലിയാണ് കഴിച്ചതെന്ന്' ഇൻഡോറിലുള്ളവർ പറയുന്നത്. വെറ്റിലയാവും കഴിച്ചതെന്നാണ് ചിലരുടെ പക്ഷം.

എന്നാൽ ജീരകം പോലും ഒഴിവാക്കുന്ന വിഭാഗക്കാരനാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ. രാഷ്‌ട്രീയ പര്യടനങ്ങൾക്ക് പോകുമ്പോൾ ഊർജം നിലനിർത്താൻ ബദാമും പിസ്‌തയും മുഖ്യമന്ത്രി കൈയിൽ കരുതാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ABOUT THE AUTHOR

...view details