കേരളം

kerala

ETV Bharat / bharat

പളനി സ്വാമി പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്ന് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി എംപി

പളനി സാമി തമിഴ്‌നാടിനെയല്ല മോദി സർക്കാരിനെയാണ് പിന്തുണക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

CM Palaniswami doesn't represent State  Rahul Gandhi attacks Palaniswamyu  Rahul Gandhi attacks Modi  ഇ.കെ പളനി സാമി  രാഹുൽ ഗാന്ധി എംപി  തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്.
പളനി സ്വാമി പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്ന് രാഹുൽ ഗാന്ധി

By

Published : Mar 1, 2021, 1:42 PM IST

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഇ.കെ പളനി സാമി പ്രവർത്തിക്കുന്നത് ബിജെപിയുടെയും ആർഎസ്എസിന്‍റെയും നിർദ്ദേശം അനുസരിച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. തൂത്തുക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഹുൽ ഗാന്ധി പളനി സാമിയെയും ആർഎസ്‌എസിനെയും കടുത്ത ഭാഷയിൽ വിമർശിച്ചത്.

പ്രധാനമന്ത്രി പറയുന്നത് ഒരു രാജ്യം ഒരു സംസ്‌കാരം ഒരു ചരിത്രം എന്നാണ് . തമിഴ്‌ ഒരു ഭാഷയല്ലെയെന്നും തമിഴന് ഒരു ചരിത്രമില്ലെ എന്നും രാഹുൽ ഗാന്ധി ചോദിച്ചു. തമിഴ്‌ സംസ്‌കാരത്തെ അപമാനിക്കാൻ പളനി സാമി ആർഎസ്എസിനെ അനുവദിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പളനി സാമി തമിഴ്‌നാടിനെയല്ല മോദി സർക്കാരിനെയാണ് പിന്തുണക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കേരളത്തോടൊപ്പം ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ്.

ABOUT THE AUTHOR

...view details