ന്യൂഡല്‍ഹി:ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ഉന്നതതല യോഗം ചേരും. ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗം. ഉപ മുഖ്യമന്ത്രി മനിഷ് സിസോഡിയ, ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച രാത്രി 10 മണി മുതല്‍ തിങ്കളാഴ്‌ച രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 30 വരെയാണ് നിലവില്‍ നിയന്ത്രണം. തലസ്ഥാനത്തെ ഗുരുതര സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.