ഹൈദരാബാദ്:തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്‍റെ വാഹനവ്യൂഹം ഹൈദരാബാദ് വിജയവാഡ ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്കുണ്ടാക്കി. ശനിയാഴ്‌ച (ഓഗസ്റ്റ് 20) ഉച്ചയോടെ തെലങ്കാനയിലെ മുനുഗോഡുവിൽ നടക്കുന്ന ‘പ്രജാ ദീവേന’ പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ഹബ്‌സിഗുഡ മുതൽ യാദാദ്രി ജില്ലയിലെ ചൗതുപ്പൽ വരെയാണ് കനത്ത ഗതാഗത കുരുക്കുണ്ടായത്.
ഹൈദരാബാദില്‍ ഗതാഗത കുരുക്ക്, കാരണമായത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം - വൈദ്യുത ലൈന്‍
മുനുഗോഡുവിൽ പ്രജാ ദീവേന യോഗത്തില്‍ പങ്കെടുക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ സി ആര്‍ എത്തിയപ്പോഴാണ് ഗതാഗത കുരുക്കുണ്ടായത്.
ഹൈദരാബാദില്‍ ഗതാഗത കുരുക്ക്
മാത്രമല്ല എല്‍.ബി നഗറില്‍ വൈദ്യുത ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് 40 മിനിറ്റ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇതും ഗതാഗത കുരുക്ക് വര്‍ധിക്കാന്‍ കാരണമായി. ഗതാഗത കുരുക്കില്‍പ്പെട്ട് പൊതുജനങ്ങള്‍ വലഞ്ഞു. ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവരെയും തിരിച്ച് വരുന്നവരെയും ഗതാഗത കുരുക്ക് വലച്ചു.