ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. കത്തിൽ പ്രധാനമായും രണ്ട് ആവശ്യങ്ങളാണുള്ളത്. ഒന്നാമതായി പ്രായപൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകുക, രണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാക്കാതെ മെഡിക്കൽ ക്യാമ്പ് പോലെയുള്ള സംവിധാനങ്ങളിലും വാക്‌സിൻ നൽകാനുള്ള സംവിധാനം ഉറപ്പുവരുത്തുക.
എല്ലാവർക്കും കൊവിഡ് വാക്‌സിൻ; കേന്ദ്രത്തിന് കത്തയച്ച് ഡൽഹി മുഖ്യമന്ത്രി - കൊവിഡ് വാക്‌സിൻ
കൂടുതൽ വാക്‌സിനു വേണ്ടി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയിൻ പറഞ്ഞു.
എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യം; കേന്ദ്രത്തിന് കത്തയച്ച് ഡൽഹി മുഖ്യമന്ത്രി
അതേസമയം ഡൽഹിയിൽ വാക്‌സിൻ വിതരണം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്നും കൂടുതൽ വാക്‌സിനു വേണ്ടി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.