ചെന്നൈ: സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രതിഷേധം, കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത 10 ലക്ഷത്തോളം കേസുകൾ പിൻവലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി. അതേസമയം, അക്രമ സംഭവങ്ങൾ, പൊലീസ് ഉദ്യോഗസ്ഥരെ അവരുടെ ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയുക, അനധികൃതമായി ഇ- പാസ് സ്വന്തമാക്കിയ കേസുകൾ എന്നിവ നിലനിൽക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിഎഎ വിരുദ്ധ പ്രതിഷേധം; കേസുകൾ പിൻവലിക്കുമെന്ന് കെ. പളനിസ്വാമി - സിഎഎ
അക്രമ സംഭവങ്ങൾ, പൊലീസ് ഉദ്യോഗസ്ഥരെ അവരുടെ ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയുക, അനധികൃതമായി ഇ- പാസ് സ്വന്തമാക്കിയ കേസുകൾ എന്നിവ നിലനിൽക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.
കെ. പളനിസ്വാമി
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 10 ലക്ഷത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,500 ഓളം കേസുകളാണുള്ളത്. കേസുകൾ വിശദമായി പരിശോധിക്കുകയാണെന്നും റിപ്പോർട്ടിന്‍റെ നിലയും ആളുകളുടെ അഭ്യർഥനയും കണക്കിലെടുത്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.