കേരളം

kerala

ETV Bharat / bharat

മാലിന്യ സംസ്‌കരണത്തിലെ വീഴ്‌ച; ബിഹാറില്‍ 1800 ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടും - ബിഹാറിലെ ആരോഗ്യ കേന്ദ്രങ്ങള്‍

ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണത്തില്‍ വീഴ്‌ച വരുത്തിയ ബിഹാറിലെ ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുമെന്ന് മുന്നറിയിപ്പുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്.

Bihar over waste disposal lapses  മാലിന്യ സംസ്‌കരണത്തിലെ വീഴ്‌ച  ബീഹാറില്‍ 1800 ആരോഗ്യ കേന്ദങ്ങള്‍ അടച്ച് പൂട്ടും  ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണത്തില്‍ വീഴ്‌ച  ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടും  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്  പട്‌ന വാര്‍ത്തകള്‍  waste disposal lapses  waste disposal lapses in Bihar  Bihar news updates  latest news in Bihar  ബീഹാറിലെ ആരോഗ്യ കേന്ദ്രങ്ങള്‍
മാലിന്യ സംസ്‌കരണത്തിലെ വീഴ്‌ച; ബിഹാറില്‍ 1800 ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടും

By

Published : Nov 8, 2022, 5:22 PM IST

പട്‌ന:ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തില്‍ വീഴ്‌ച വരുത്തിയ ബിഹാറിലെ ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (ബിഎസ്‌പിസിബി) അറിയിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്‌ച വരുത്തിയ സംസ്ഥാനത്തെ 1800 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ചൊവ്വാഴ്‌ചയാണ് ഇത് സംബന്ധിച്ച് ബിഎസ്‌പിസിബി ചെയർമാൻ അശോക് കുമാർ ഘോഷ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നോട്ടിസ് നല്‍കിയത്.

15 ദിവസത്തിനകം സംസ്ഥാനത്തെ 1800 കേന്ദ്രങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഘോഷ് പറഞ്ഞു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കുകയും മാലിന്യ സംസ്‌കരണത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യാത്തതാണ് ഇത്തരം നടപടികളിലേക്ക് കടക്കാന്‍ കാരണമെന്നും ഘോഷ് വ്യക്തമാക്കി.

ബിഹാറിലെ ഏറ്റവും കൂടുതല്‍ ഹെല്‍ത്ത് കെയര്‍ സെന്‍ററുകളുള്ളത് പട്‌നയിലാണ്. മാലിന്യ സംസ്‌കരണത്തില്‍ വീഴ്‌ചയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നോട്ടിസ് നല്‍കിയതിനെ കുറിച്ച് ബന്ധപ്പെട്ട ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് (ഡിഎം) അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തിലുണ്ടാകുന്ന വീഴ്‌ച ജനജീവിതത്തിനും പ്രകൃതിയ്ക്കും ഗുരുതര ഭീഷണിയാണെന്ന് ബിഎസ്‌പി സിബി ശാസ്ത്രജ്ഞൻ ഡോ.നവീൻ കുമാർ പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ സ്ഥാപനങ്ങളും ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്‍റ് നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഇത്തരം നിയമങ്ങള്‍ പാലിക്കാത്തത് ഗുരുതരമായ കുറ്റമാണെന്നും നവീന്‍ കുമാര്‍ വ്യക്തമാക്കി. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ മനുഷ്യനും പരിസ്ഥിതിക്കും ദോഷമാവാതിരിക്കാന്‍ സ്വീകരിക്കേണ്ട സംസ്‌കരണ രീതിയാണ് സിഡബ്യൂടിഎഫ് (Common Bio-medical Waste Treatment and Disposal Facility) എന്നും നവീന്‍ കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള ആശുപത്രികള്‍, നഴ്‌സിങ് ഹോമുകൾ, മറ്റ് മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ മാലിന്യ സംസ്‌കരണത്തിനായി സിഡബ്യൂടിഎഫ് ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും ചില ആരോഗ്യ കേന്ദ്രങ്ങള്‍ സംസ്‌കരണത്തിന് സ്വീകരിക്കേണ്ട ഇത്തരം മാനദണ്ഡങ്ങളില്‍ വീഴ്‌ച വരുത്തുകയും ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് സംസ്‌കരിക്കുകയും മനുഷ്യ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നും നവീന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details