ഗാന്ധിനഗർ: കുപ്രസിദ്ധ ഗുണ്ടാതലവൻ ദാവൂദ് ഇബ്രാഹിമിന്‍റെ സഹായിയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു. അബ്ദുൾ മജീദ് കുട്ടിയാണ് പിടിയിലായത്. 1997ലെ റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താനായി പാക് ഏജൻസിയുടെ താൽപര്യ പ്രകാരം ദാവൂദ് ഇബ്രാഹിം സ്ഫോടക വസ്തുക്കൾ അയച്ച കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 24 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു അബ്ദുള്‍ മജീദ് കുട്ടി. അബ്ദുൾ മജീദ് കുട്ടി, ദാവൂദ് ഇബ്രാഹിം, അബു സലേം എന്നിവരാണ് കേസിലെ പ്രതിപട്ടികയിലുള്ളത്.
ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി അബ്ദുൾ മജീദ് കുട്ടി പിടിയിൽ - അബ്ദുൾ മജീദ് കുട്ടി ജാർഖണ്ഡിൽ പിടിയിൽ
അബ്ദുൾ മജീദ് കുട്ടി കഴിഞ്ഞ 24 വർഷമായി ഒളിവിലായിരുന്നു
ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി അബ്ദുൾ മജീദ് കുട്ടി പിടിയിൽ
മുഹമ്മദ് കമാൽ എന്ന പേരിൽ മജീദ് കുട്ടി ജാർഖണ്ഡിൽ കഴിഞ്ഞുവരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന ഡിഐജി ഹിമാൻഷു ശുക്ല പറഞ്ഞു.