ഹിസാർ (ഹരിയാന ) :മാലിന്യ പ്ലാന്‍റിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഇറങ്ങിയ നാല് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. സുരേന്ദ്ര (28), മഹേന്ദ്ര (25), രാഹുൽ (27), രാജേഷ് (25) എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഉക്‌ലാനയിലാണ് സംഭവം.
മാലിന്യ പ്ലാന്‍റ് ശുചീകരണത്തിനിടെ 4 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു - മലിനജല ശുദ്ധീകരണ പ്ലാന്‍റ്
വിഷവാതകം ശ്വസിച്ചാണ് 4 തൊഴിലാളികൾ മരിച്ചത്
മലിനജല ശുദ്ധീകരണ പ്ലാന്‍റിൽ ഇറങ്ങിയ തൊഴിലാളികൾ മരിച്ചു
ചൊവ്വാഴ്‌ച വൈകുന്നേരമാണ് തൊഴിലാളികൾ 50 അടി താഴ്‌ചയുള്ള മാലിന്യ പ്ലാന്‍റിൽ ഇറങ്ങിയത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു.