കർണാടകയിൽ ജനുവരി ഒന്ന് മുതൽ 10, പ്ലസ്‌ടു ക്ലാസുകൾ ആരംഭിക്കും - Covid 19 restrictions in Karnataka
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് മുതൽ അടച്ചിരുന്നു
ബെംഗളൂരു: കർണാടകയിൽ ജനുവരി ഒന്ന് മുതൽ 10, പ്ലസ്‌ടു ക്ലാസുകൾ ആരംഭിക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ നടത്തുക. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് മുതൽ അടച്ചിരുന്നു. നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കാൻ അടുത്തിടെ കേന്ദ്രസർക്കാർ അനുമതി നൽകി. അതേസമയം കർണാടകയിൽ 973 പുതിയ കൊവിഡ് 19 കേസുകളും 1,217 രോഗമുക്തിയും ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 9,18,544ൽ എത്തി.