ന്യൂഡൽഹി: സര്‍ക്കാര്‍ നിശ്ചയിച്ച 12ാം ക്ലാസ് മൂല്യനിർണയത്തിൽ തര്‍ക്കം ഉന്നയിക്കുന്ന വിദ്യാര്‍ഥികളുടെ സംശയം ദുരീകരിക്കാൻ സംവിധാനമൊരുക്കണമെന്ന് സിബിഎസ്‌ഇ, സിഐഎസ്‌സിഇ ബോര്‍ഡുകളോട് സുപ്രീം കോടതി നിർദേശിച്ചു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സിബിഎസ്‌ഇ, സിഐഎസ്‌സിഇ ബോർഡ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. എ.എം ഖാൻവിൽകർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട അവധിക്കാല വെക്കേഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. സിബിഎസ്‌സിക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, സിഐഎസ്‌സിഇക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജെ കെ ദാസ് എന്നിവർ സുപ്രീം കോടതി നിർദേശം അംഗീകരിച്ചു.