കര്‍ണൂല്‍(ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ അല്ലൂരില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ കല്ലേറില്‍ 15 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച ഉച്ചത്തില്‍ പാട്ട് വച്ചുകൊണ്ടുള്ള ഘോഷയാത്ര അല്ലൂരിലെ ഹോലഗുണ്ടയിലുള്ള മുസ്‌ലിം പള്ളിയുടെ സമീപത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.
സംഭവത്തെ കുറിച്ച് കർണൂല്‍ എസ്‌പി സി.എച്ച് സുധീര്‍ കുമാര്‍ റെഡ്ഡി പറയുന്നതിങ്ങനെ-'വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ആണ് ഹോലഗുണ്ടയില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പൊലീസിന്‍റെ നിര്‍ദേശത്തെ മറികടന്ന് ഘോഷയാത്രയില്‍ ഡിജെ സജ്ജീകരിച്ചിരുന്നു. ഘോഷയാത്ര പള്ളിക്ക് സമീപം എത്തിയപ്പോള്‍ ഡിജെ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പള്ളിക്ക് മുന്‍പില്‍ എത്തിയപ്പോള്‍ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് പള്ളിയിലുണ്ടായവരും തിരിച്ച് മുദ്രാവാക്യം വിളിച്ചു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ഘോഷയാത്ര വീണ്ടും ആരംഭിച്ചു.