കുളു : ഹിമാചല്‍ പ്രദേശിലെ ഭൂന്താര്‍ വിമാനത്താവളത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കയ്യാങ്കളി. കുളു എസ്.പി ഗൗരവ് സിങും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ടാക്കൂറിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനും തമ്മിലാണ് ഏറ്റുമുട്ടിയത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരു ഉദ്യോഗസ്ഥന്മാര്‍ക്കിടയില്‍ രൂക്ഷമായ തർക്കം ഉടലെടുക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയുമായിരുന്നു.
കുളു എസ്.പിയാണ് എ.എസ്.പി റാങ്കിലുള്ള, മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ ആദ്യം മര്‍ദിച്ചത്. തുടര്‍ന്ന്, എ.എസ്.പി, എസ്.പിയെ ചവിട്ടുകയും അടിക്കുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.