കനൗജ് (ഉത്തർപ്രദേശ്):കനൗജിൽ വോട്ടണ്ണലിനിടെ ബിജെപി- എസ്‌പി പ്രവർത്തകർ തമ്മിൽ സംഘർഷം. ഇഷ്‌ടികയും കല്ലും എറിഞ്ഞ് ഇരുകൂട്ടരും പരസ്‌പരം ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ നിരവധി പേർക്ക് പരിക്ക്.
കനൗജിൽ ബിജെപി- എസ്‌പി പ്രവർത്തകർ തമ്മിൽ സംഘർഷം; പൊലീസുകാരന് പരിക്ക് - കനൗജ് തെരഞ്ഞെടുപ്പ് സംഘർഷം
വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് 200 മീറ്റർ മാത്രം അകലെ ഇഷ്‌ടികയും കല്ലും എറിഞ്ഞാണ് ബിജെപി-എസ്‌പി പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടിയത്.

കനൗജിൽ ബിജെപി- എസ്‌പി പ്രവർത്തകർ തമ്മിൽ സംഘർഷം; പൊലീസുകാരന് പരിക്ക്
വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് 200 മീറ്റർ മാത്രം അകലെയാണ് സംഘർഷം നടന്നത്. ബിജെപി- എസ്‌പി അനുഭാവികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കല്ലെറിയലിൽ കലാശിച്ചത്. കല്ലെറിയലിൽ പൊലീസുകാരന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതോടെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടു.
Also Read: തെരഞ്ഞടുപ്പ് വിജയാഘോഷ റാലികൾക്കുള്ള വിലക്ക് നീക്കി ഇലക്ഷൻ കമ്മിഷൻ